u/Gullible_Ad2574

▲ 4 r/Samvaadham+1 crossposts

നേരും നെറിയും - രാഷ്ട്രീയ ധാർമ്മികതയും

തലക്കെട്ടിലെ വാക്കുകൾ നിങ്ങളെ ചിന്തിപ്പിച്ചിരിക്കും, ഇന്നത്തെ കാലത്തും ഇത്തരം പഴഞ്ചൻ ഇടതുപക്ഷ വാദഗതികൾ പിന്തുടരുന്ന വിഡ്ഡികൾ ഉണ്ടല്ലോ എന്നു സംശയിച്ചിരിക്കാം. ഇന്നത്തെ വർത്തമാന പരിതസ്ഥിതിയിൽ നഷ്ടത്തിന്റെ കണക്കു മാത്രം പറയാൻ കഴിയുന്ന ചിലർ ഒരുപക്ഷെ നാളയുടെ വെളിച്ചം പടർത്താൻ കെൽപ്പുള്ളവരായി മാറാനും മതി. നമ്മുടെ അടുത്തു കിടക്കുന്ന തമിഴ്‌നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തു. തമിഴ്നാട്ടിൽ ഇത്തവണ നടന്ന തിരഞ്ഞെടുപ്പുമുതൽ ഇന്നുവരെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു വിഷയം ഒന്നു പ്രതിപാദിക്കാം എന്നു കരുതിയത്.   

ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പ് സാധാരണയിൽനിന്നു വ്യത്യസ്ഥമാകാൻ കാരണം പരമ്പരാഗതമായ രണ്ടു മുന്നണികൾക്കപ്പുറം തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപു മാത്രം രൂപീകരിച്ച TVK എന്ന പാർട്ടിയുമായി നടൻ വിജയ് രംഗത്തെത്തിയതാണ്. കഴിഞ്ഞ കുറച്ചു കാലമായി കാണുന്ന ഒരു പ്രതിഭാസമാണ് അരാഷ്ട്രീയമായ വ്യക്തി നിഷ്ഠിതമായ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ എത്തുന്നതും അതിനൊക്കെ ഏറിയും കുറഞ്ഞും പിന്തുണ കിട്ടുന്നതും, പ്രത്യേകിച്ചും ഒരു പുതു തലമുറ അരാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുന്ന ഈ കാലയളവിൽ. നടൻ വിജയ് പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള പ്രതിമാസ 2500 രൂപ പൊതു ഖജനാവിൽ നിന്നല്ല സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കാൻപോകുന്നത് എന്ന് ദൃഢമായി വിശ്വസിക്കുന്ന ആളുകളെയാണ് നമ്മൾ കാണുന്നത്. അതെന്തുമാകട്ടെ അത്തരം ഒരു സംവാദത്തിനു ഇപ്പോൾ മുതിരുന്നില്ല. എന്തായാലും വിജയിന്റെ വലിയ ജനപ്രീതി ഇത്ര വലിയവോട്ടാകും എന്നു കാണാൻ കഴിയാതിരുന്നതാണ് അവിടുത്തെ ഇടതു പാർട്ടികൾക്ക് സംഭവിച്ച വീഴ്ച അല്ലെങ്കിൽ ഡിഎംകെ വിട്ട് TVK മുന്നണിയിൽ ചേർന്നിരുന്നു എങ്കിൽ പത്തു മുപ്പതു സീറ്റുകളിൽ മത്സരിക്കാനും നല്ലൊരു ശതമാനം സീറ്റുകളിൽ വിജയം നേടാനും കഴിഞ്ഞിരുന്നേനേം, ആ അവസരം അവർ നഷ്ട്ടപ്പെടുത്തി എന്ന മാധ്യമ വീക്ഷണം കാണുകയുണ്ടായി. നേട്ടങ്ങൾക്കു വേണ്ടി മാത്രം എന്തുനിലപാടും എടുക്കുന്നത് വലതുപക്ഷ നയമാണ് അവർക്ക് നേരും നെറിയും രാഷ്ട്രീയ ധാർമികതയും ഒരുപ്രശ്നമല്ല, അത് ഇടതുപക്ഷ വീക്ഷണത്തിനു നിരക്കുന്നതല്ല എന്നറിയുക.

ജനവിധി വിജയിന്‌ അനുകൂലവും ഭരണം കൈയ്യേന്തിയിരുന്ന ഡിഎംകെയ്ക്കു എതിരായും വന്നു, ജനാധിപത്യത്തിൽ ജനവിധിക്കു മാത്രമാണ് പ്രാധാന്യം അതിനാൽ തന്നെ ഭൂരിപക്ഷം എന്ന സംഖ്യയിൽ എത്താൻ ഏതാനും MLA മാരുടെ കുറവുണ്ടെങ്കിൽത്തന്നെ മുഖ്യമന്ത്രി ആകാൻ ജനത തിരഞ്ഞെടുത്തത്‌ വിജയ്‌യെ ആണ് എന്നു നിസ്സംശയം പറയാം. നേട്ടങ്ങളിൽ മാത്രം കണ്ണുള്ള കോൺഗ്രസിന് ഇതൊരു സുവർണാവസരമായി തോന്നുകയും രാഷ്ട്രീയ സത്യസന്ധത എന്നത് ഒരു വിഡ്ഡി ചിന്തയാണ് തോന്നിയതിലും അവരെ കുറ്റം പറയാൻ കഴിയില്ല. കോൺഗ്രസ് ആയാലും ബിജെപ്പി ആയാലും അധികാരം പിടിക്കുക എന്നതിന് എന്തു വൃത്തികെട്ട കളിയും കളിക്കും അതിൽ ബിജെപിയ്ക്കു മുന്നിൽ കോൺഗ്രസ്സ് ഒരിരയാകുകയയായിരുന്നു എന്നതാണ് വാസ്തവം. ജയിച്ചു കഴിഞ്ഞു അധികാരം എന്ന ഒറ്റകാര്യത്തിനുവേണ്ടി മറുകണ്ടം ചാടുന്നത് സമാനമായിത്തന്നെ കാണണം. ഇവിടെ ഇപ്പോൾ ഇടതു പക്ഷം വിജയ്‌യെ പിന്തുണക്കാൻ നിലപാടെടുത്തതും, നേരത്തെ കേന്ദ്രത്തിൽ കോൺഗ്രസിനെതിരെ മത്സരിച്ചു ജയിച്ചതിനുശേഷം അവരെ പിന്തുണച്ചതിനെയും ഇതേ നിലപാടായി കരുതണ്ടേ എന്ന ചോദ്യം വരാം, അതിന്റ ഉത്തരത്തിലേക്കു കടക്കുന്നതിനുമുമ്പ് ഡിഎംകെ നിലപാട് ഒന്നു പരിശോധിക്കാം.

നിലവിലെ കേന്ദ്ര സർക്കാർ RSS അജണ്ടയുടെ ഭാഗമായി സംസ്ഥാങ്ങൾക്കുള്ള അവകാശങ്ങൾ പരിമിതപ്പെടുത്തി ഫെഡറലിസത്തിന്റെ സാധ്യതതന്നെ ഇല്ലാതാക്കാൻ നിരന്തരം നടത്തുന്ന ശ്രമങ്ങളെ കാര്യമായി എതിർത്തിരുന്നതു മുന്ന് സംസ്ഥാങ്ങളാണ്, അത് DMK സക്യം  ഭരിച്ചിരുന്ന  തമിഴ്‌നാടും ഇടതുപക്ഷം ഭരിച്ചിരുന്ന കേരളവും തൃണമൂൽ ഭരിച്ചിരുന്ന ബംഗാളും ആയിരുന്നു. ഈ പട്ടികയിൽ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എങ്ങനെയാണ് നിലപാടെടുത്തത് നമുക്കു മുന്നിൽ തെളിവായിട്ടുണ്ടല്ലോ. ഒന്നുനോക്കിയാൽ ബിജെപി ഫെഡറലിസത്തിനെതിരായി രാകി മിനുക്കി ഉപയോഗിക്കുന്ന എല്ലാ നിയമങ്ങളും കോൺഗ്രസ്സിന്റെ സംഭാവനയാണ് എന്നതും ഒരു വസ്തുതതന്നെയാണ്. ഗവർണമാരെ ഇറക്കിയുള്ള കളികളും അർഹിക്കുന്ന സാമ്പത്തിക സഹായം നൽകാതിരിക്കുകയും അതിനെതിരെ മുഖ്യമായും പടവാളുത്തിയിരുന്ന ഈ മൂന്നു സർക്കാരുകളെയും അവിടുത്തെ ജനങ്ങൾ തന്നെ വലിച്ചു താഴെയിട്ടു എന്നതിൽ സംഘ പരിവാറിനു സന്തോഷിക്കാം ബംഗാൾ മാത്രമേ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞുള്ളു എന്ന വാസ്തവം നിലനിൽക്കുമെങ്കിലും.

കേരളത്തിൽ മുഖ്യ പ്രതിപക്ഷമായിരിക്കുകയും ഇന്നിപ്പോൾ ഭരണത്തിലെത്താൻ വലിയ വിജയം സമ്മാനിച്ച കൊണ്ഗ്രെസ്സ് ഇടതുപക്ഷത്തിനെതിരായി നിലപാടെടുത്തത് ആർക്കും ചോദ്യം ചെയ്യാൻ കഴിയുന്നതല്ല അതുപോലെ ബംഗാളിലും മമതയുടെ സംഘ പരിവാറിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുമെങ്കിലും തൃണമൂലിന്റെ നയങ്ങളോട് എതിർത്തു നിൽക്കുന്ന കോൺഗ്രസ്സിന് സ്വതന്ത്രമായി മത്സരിക്കാനുള്ള സ്വാതന്ത്ര്യത്തെ നെറിവുകേടായി ആരും കരുതില്ല. തമിഴ്നാടിന്റെ കാര്യത്തിലേക്ക് വന്നാലോ? ഡിഎംകെ യിലുള്ള കുടുംബാധിപത്യമോ ഉന്നയിച്ചിട്ടുള്ള ചില അഴുമതി ആരോപണങ്ങളോ കോൺഗ്രസ്സിന് ഒരു പ്രശ്നമാകുമെന്ന് ആരെങ്കിലും കരുതിയാൽ അവരെ പഴിക്കാനല്ലേ കഴുയു. സംഘ പരിവാർ തന്ത്രത്തിലൂടെ നാനാത്വത്തിൽ ഏകത്വം എന്ന വിശ്വസപ്രമാണത്തെ പോലും അവഗണിച്ചു കേന്ദ്രത്തിന്റെ മുഷ്ടിക്കുള്ളിൽ സംസ്ഥാനങ്ങളെ ഒതുക്കുവാനുള്ള ശ്രമങ്ങളോട് സന്ധിയില്ലാത്ത സമരം നടത്തുകയല്ലായിരുന്നോ ഒരു സർക്കാർ എന്നനിലയിലും പാർട്ടിയെന്നനിലയിലും ഡിഎംകെ ചെയ്തത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉള്ള ഇൻഡ്യാ മുന്നണിയിൽ അടിയുറച്ചു നിന്ന കക്ഷിയല്ലേ ഡിഎംകെ. അധികാരം എന്ന ഒറ്റ കാരണത്താൽ ഒരുമുന്നണിയുടെ ഭാഗമായി ജയിച്ച MLA മാർ ആമുന്നണിയോട് ഒരുവാക്കുപോലും പറയാതെ മറുകണ്ടം ചാടിയത് രാഷ്ട്രീയ ധാർമികതയും നേരും നെറിയും എന്നൊക്ക പറയുന്ന ബാധ്യതകൾ ചുമക്കേണ്ടുന്ന ഒരാവശ്യവും ഈ കക്ഷികൾക്കില്ലാത്തതുകൊണ്ടാണ്. ഇവിടെയാണ് ഡിഎംകെ യുടെയും ഇടതുപാർട്ടികളുടെയും നിലപാട് വ്യത്യസ്ഥമാകുന്നത്. ഗവർണറെ ഉപയോഗിച്ചു വൃത്തികെട്ട കളിനടത്താൻ ബിജെപി തുനിഞ്ഞപ്പോൾ വിജയിനോടുള്ള എതിർപ്പിനേക്കാൾ തങ്ങൾക്കു വലുത് സംസ്ഥാനങ്ങളുടെ അധികാരം വെള്ളം ചേർക്കാതെ നിലനിറുത്തുകയാണ് എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വിജയിന് അധികാരത്തിലെത്താനുള്ള സഹായം തങ്ങളുടെ സഖ്യകക്ഷികളുടെ പിന്തുണയോടെ ഉറപ്പാക്കുകയാണ് ഡിഎംകെ ചെയ്തത്, അതാണ് രാഷ്ട്രീയ മര്യാദയുടെ നല്ല മാതൃക. കോൺഗ്രെസ്സിൽനിന്ന് അത്തരം ഒരു കാര്യം പ്രതീക്ഷിക്കേണ്ടതില്ലാത്തതു നെറിയും നെറികേടും അവരെ ബാധിക്കുന്ന പ്രശ്‍നം അല്ലാത്തതുകൊണ്ടാണ്.

കോൺഗ്രസ് ഇത്ര ദുർബലമാകുന്നതിനു മുൻപ് തന്നെ അവരുടെ നിലപാടുകൾ ഇത്തരത്തിലുള്ളതായിരുന്നു. 2004ൽ ബിജെപിയെ തടയുന്നതിനും അങ്ങനെ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ മുഖ്യ കാർമികത്വം വഹിച്ചത് ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎംആയിരുന്നല്ലോ . കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനുതന്നെ സോണിയാഗാന്ധി പ്രധാനമന്ത്രി ആയി വരുന്നത് പൗരത്വത്തിന്റെ പേരിൽ എതിർപ്പുണ്ടായിരുന്ന സമയത്തുതന്നെ അവർ ഭാരതത്തിലെ പൗരയാണ് അതിനാൽ പ്രധാനമന്ത്രി ആകുന്നതിൽ തടസ്സമില്ല എന്നു തുറന്ന നിലപാടെടുത്തത് ഇടതുപക്ഷമായിരുന്നു. പൊതു മിനിമം പരിപാടി തീരുമാനിച്ചു അതിൽ ഊന്നിയുള്ള ഭരണം വേണം എന്ന ഒരു കാര്യം മാത്രമായിരുന്നു സിപിഎം പിന്തുണയ്ക്കു ബദലായി ആവശ്യപ്പെട്ടത്. പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞ ഒരു സർക്കാർ ആയിരുന്നു ഒന്നാം UPA സർക്കാർ.പക്ഷെ നമ്മൾ ഇന്നെത്തിനിൽക്കുന്ന അമേരിക്കൻ വിധേയത്വത്തിന് അടിത്തറ പാകിയ ആണവ കരാർ എന്ന ഉറച്ച തീരുമാനവുമായി കോൺഗ്രസ് മുന്നോട്ടുപോയപ്പോൾ ഇടതുപക്ഷത്തിന് തങ്ങളുടെ രാഷ്ട്രീയ ധാർമികത ഒരു വേണ്ടാ ചരക്കായി തോന്നിയില്ല. ഭാരതത്തിനു ഊർജ മേഖലയിൽ വലിയ നേട്ടം ഉണ്ടാക്കും എന്ന വലിയ പ്രതീതി നിർമിതിക്കെതിരായി നിന്നതിൽ ഇടതുപക്ഷത്തിനു വലിയ വില കൊടുക്കേണ്ടിവന്നു എന്നാൽ ഒരു യുണിറ്റ് വൈദ്ദ്യതി പോലും ഉത്പാദിപ്പിക്കാൻ ഈ കരാറുകൊണ്ട് കഴിഞ്ഞില്ല, അന്താരാഷ്ട്ര നിലവാരത്തിൽ നമ്മൾ എന്നും ഉയർത്തിപ്പിടിച്ചിരുന്ന സ്വതന്ത്ര നിലപാടുകൾ നമുക്കുനഷ്ടമായി അതിന്റെ തുടർച്ചയായി ഇന്നെത്തിനിൽക്കുന്ന സ്ഥിതിയിൽ രാജ്യം എത്തിച്ചേർന്നു എന്നതാണ് വാസ്തവം.

രാഷ്ട്രീയത്തിലെ നെറിയും നെറികേടും രാഷ്ട്രീയ ധാർമ്മികതയും നേട്ടത്തിനു വേണ്ടിയുള്ളതല്ല- അതുയർത്തിപ്പിടിച്ചവർക്കു ഇന്നിപ്പോൾ നഷ്ടത്തിന്റെ കഥ മാത്രമേ പറയാനുള്ളു - അത്തരം ബാധ്യതകൾ ഇടതുപക്ഷത്തിനു മാത്രം ബാധകമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഇടതുപക്ഷത്തിന് അങ്ങനെ ആകാനേ കഴിയുകയുള്ളു, മൂല്യാധിഷ്ടിതമായ ഒരു നാള നമുക്കുമുന്പിൽ എത്തും എന്നുതന്നെ കരുതാം 

reddit.com
u/Gullible_Ad2574 — 11 days ago

വയനാട് ദുരന്തബാധിതരെ ചേർത്തു പിടിച്ചു സമാനതകളില്ലാത്ത പുനരധിവാസത്തിന് നേതൃത്വം നൽകിയ സർക്കാരിനോട് നമ്മുടെ മാധ്യമ നിലപാട് എന്തായിരുന്നു കൊടുക്കാത്ത ബ്രഡിൽ പുഴുവിനെ കണ്ട പ്രതിപക്ഷ ആരോപണം എത്ര വാശിയോടെ വിളമ്പി? മാർഗനിർദേശം അനുസരിച്ചു തയ്യാറാക്കിയ എസ്റ്റിമേറ്റിനെ തെറ്റായി പ്രചരിപ്പിച്ചു കിട്ടേണ്ട സഹായം മുടക്കി. പേരിനെന്തെങ്കിലും ചെയ്യുന്നതിനല്ല - കണ്ണായ സ്ഥലത്തു ടൗൺഷിപ്പ് പണിയാൻ സ്ഥലമേറ്റെടുപ്പിനു കോടതി കയറിയപ്പോൾ ഒരനുകൂല നിലപാടുമെടുക്കാത്ത മാധ്യമങ്ങൾ കാലതാമസത്തിനെ വലിയ വാർത്ത ആക്കി. വയനാട് പുനരധിവാസത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന അഭ്യർത്ഥിച്ചപ്പോൾ ഒരു പൈസ കൊടുത്തുപോകരുത് തങ്ങൾ നടത്തുന്ന ദുരിതാശ്വസത്തിനു മാത്രം ഫണ്ടു നൽകുക എന്നുപറഞ്ഞു പദ്ധതിയെ തുരങ്കം വെച്ചവരോട് നിങ്ങൾ എന്തുചെയ്തു? പണമെവിടെ, കണക്കെങ്കിലും എവിടെ എന്നു ചോദിച്ചതിൽ ധാർമിക രോഷം കൊണ്ടു ശവം തൂക്കികൾക്കു സ്തുതിഗീതം പാടി.

പ്രതിപക്ഷത്തിന്റെ ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നിട്ടും മാധ്യമങ്ങളുടെ കുത്തിത്തിരുപ്പ് വേണ്ടുവോളമുണ്ടായിരുന്നെങ്കിലും ജനങ്ങൾ കൈയയച്ചു സഹായം നൽകി, DYFI പോലുള്ള സംഘടനകൾ തങ്ങളുടെ അധ്വാനത്തിലൂടെ സമാഹരിച്ചതു കൈമാറി, വിവിധ സന്നദ്ധ സംഘടനകൾ, കേരളത്തിനു പുരത്തുള്ള സംസ്ഥാന സർക്കാരുകൾ ചില രാഷ്ട്രീയ പാർട്ടികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നും സംഭാവന കിട്ടി. സാധാരണ ഇത്തരം സംഭവങ്ങളിൽ പാക്കേജ് പ്രഖ്യാപിച്ചു വലിയ തുക വകയിരുത്തി സഹായിക്കാറുള്ള കേന്ദ്ര സർക്കാർ ഇതിലേക്ക് ഒരു പൈസയുടെ പ്രത്യേക സഹായം നൽകിയില്ല എന്നതും എടുത്തു പറയേണ്ടുന്ന കാര്യമാണ്. ദുരിതബാധിതരുടെ കടം എഴുതി തള്ളുന്ന പതിവും വ്യവസ്ഥയും രാജ്യത്തു നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്ങനെ ഒരു സഹായത്തിനു സർക്കാർ ശ്രമിച്ചു അതിനുവേണ്ടി കോടതിയിൽ ഏത്തേണ്ട സാഹചര്യമുണ്ടായപ്പോള് ആ നിയമം തന്നെ ഭേദഗതിചെയ്തു കേരളത്തിലെ ദുരിതബാധിതരോട് പ്രതികാരപരമായ നിലപാടെടുത്തപ്പോൾ കേരളത്തിലെ നമ്മുടെ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്നു സ്വയം വിലയിരുത്തുക എന്നെ പറയുന്നുള്ളു. എന്തായാലും നമ്മുടെ സർക്കാർ ആ ഭാരം കൂടി ദുരിതബാധിതർക്കു വേണ്ടി ഏറ്റെടുത്തപ്പോൾ അതിനു പോലും വേണ്ടത്ര പ്രാധാന്യം നൽകാത്ത സാഹചര്യവും കണ്ടതാണ്.

വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ 'കിളിപോയ' പല നിലപാടുകളും സർക്കാർ സ്വീകരിച്ചു. ദുരിതബാധിതരെ ഒറ്റക്കെട്ടായി വയനാടിന്റെ കണ്ണായ ഭാഗത്തുതന്നെ പുനരധിവസിപ്പിക്കണം എന്ന നിർബന്ധ ബുദ്ധി, അതിനായി സ്ഥലം ഏറ്റെടുക്കൽ അതിന്റെ നിയമ പോരാട്ടങ്ങൾ, കോടതിയുടെ അനുമതിയോടെ തർക്കലിടീൽ. എങ്ങും ഒരു ചെറിയ കാലതാമസവുമില്ലാതെ കാര്യങ്ങൾ നീക്കിയെടുക്കാൻ നിർബന്ധ ബുദ്ധി കാണിച്ചതും ഒരു കിളിപോയ ഏർപ്പാടുതന്നെ ആയിരുന്നു . ഇതെല്ലം സർക്കാരിന്റെ കടമ ആണെന്നു സമർത്തിക്കാമെങ്കിലും വലിയ പാക്കേജുകൾ തന്നെയുണ്ടായിട്ടും ഇത്തരം ഒരു സംരംഭം എങ്ങും കാണാൻ കഴിയാത്തത് കടമ നിർവഹിക്കുന്നതിലുള്ള പരാജയമായി കാണുകയെങ്കിലും ചെയ്യേണ്ടുന്നതല്ലേ?

മുൻകാലങ്ങളിലെ അനുഭവം വെച്ച് ഉത്തരവാദിത്വത്തോടെ പണി തീർത്തുതരാൻ കെൽപ്പു തെളിയിച്ചിട്ടുള്ള ഊരാളുങ്കൽ സൊസൈറ്റിയെ കരാർ ഏൽപ്പിക്കുന്നു, 64.47 ഹെക്റ്റർ സ്‌ഥലത്തു 1000 sq ft ഉള്ള 410 വീടുകൾ 7 സെന്റു സ്ഥലത്തിന്റെ പ്ലോട്ടുതിരിച്ചു വെക്കുകയും അവർക്കു വേണ്ടുന്ന എല്ലാ ഫെസിലിറ്റികളോടുമുള്ള ഒരു ടൗണ്ഷിപ് നിർമിക്കുക സമയമെടുക്കുന്ന പദ്ധതി ആണ് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ് എന്നിട്ടും എത്രയും പെട്ടന്ന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി 2026ലെ കാലവർഷത്തിനു മുൻപ് ദുരിത ബാധിതരെ കുടിയേറ്റി പാർപ്പിക്കണം എന്ന നിർബന്ധ ബുദ്ധിയിൽ നിർമാണം തുടങ്ങി, 11 KM ഇന്റെർണൽ റോഡു തന്നെ വേണ്ടുന്ന പ്രൊജക്റ്റ് ആയതിനാൽ സ്ഥലം ഒരുക്കിയെടുക്കാൻ മഴയും വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങളും മൂലം ഡിസംബർ വരെ യുള്ള സമയം വേണ്ടിവന്നു. 2500 തൊഴിലാളികളെ വിന്നയിച്ചു മാതൃകാപരമായ നിർമാണ പ്രവർത്തനം മുന്നേറി വീടുകൾ ഉയർന്നപ്പോൾ തറയില്ലാത്ത വീട് എന്ന പ്രതിപക്ഷ ആരോപണത്തിന് ഒന്നന്വേഷിച്ചു നിജസ്ഥിതി പോലും മനസ്സിലാക്കാതെ പ്രചാരണം നൽകാൻ നമ്മുടെ മാധ്യമങ്ങൾ വിരുതു കാണിച്ചു.

പദ്ധതിയുടെ ആദ്യ ഫേസ്, വീടുകളുടെ താക്കോലും സ്ഥലത്തിന്റെ പട്ടയവും നൽകുന്ന ചടങ്ങു കവറു ചെയ്യാൻ എല്ലാ മാധ്യമങ്ങളും ഒന്നിച്ചുണ്ടായിരുന്നു, ദുരിത ബാധിതരുടെ സന്തോഷത്തിൽ വലിയ കുത്തിത്തിരിപ്പുകളില്ലാതെ പങ്കെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സർക്കാരിന്റെ കടമയാണെങ്കിലും ഒരു ദുരിതത്തിൽ പെട്ടവരെ ചേർത്തു പിടിച്ചു അവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടകയുൾപ്പെടെ കൊടുക്കുന്ന മറ്റെങ്ങും കാണാത്ത കിളിപോയ ഒരു കടമ കൂടി നമ്മുടെ സർക്കാർ ചെയ്യുന്നുണ്ട്, താക്കോലും പട്ടയവും കൊടുത്ത ദിവസം മുതൽ അത്തരം സഹായങ്ങൾ നിറുത്തിയില്ല, അവർക്ക് സ്വന്തം വീട്ടിലേക്കു താമസം മാറ്റാൻ അവസാനവട്ട പണികൂടി കഴിയണം അതുവരെ ആനുകൂല്യങ്ങൾ തുടരും എന്ന കാര്യത്തിൽ വീടു കിട്ടിയ എല്ലാവർക്കും വ്യക്തത ഉണ്ട് എന്നതും വസ്തുതയാണ്.

വലിയ തോതിൽ അതിഥിതൊഴിലാളികൾ SIR ഉം തിരഞ്ഞെടുപ്പും പ്രമാണിച്ചു തിരികെപ്പോയത് അവരെ പ്രധാനമായും ആശ്രയിച്ചു നടക്കുന്ന എല്ലാ നിർമാണ മേഖലകളിലും പ്രതിസന്ധി നമ്മൾക്കൊക്കെ അറിയാവുന്നതുപോലെ നമ്മുടെ മാധ്യമങ്ങൾക്കും അറിവുള്ളതാണ് എന്നു കരുതാമല്ലോ? തിരഞ്ഞെടുപ്പിന്റെ വേളയിൽ തങ്ങൾ ബാറ്റുചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുവേണ്ടി ഇതു മറച്ചുവച്ചു നിർമാണത്തിൽ അലസത കാണിച്ചു എന്ന വാദം മനസ്സിലാക്കാം എന്നാൽ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും കാര്യങ്ങളെ വസ്തുതാപരമായി കാണാൻ അവർ തുനിയേണ്ടേ? സർക്കാർ പറഞ്ഞ തീയതിക്ക് വീട്ടിൽ താമസം തുടങ്ങാൻ കഴിയാതെ വന്ന സാഹചര്യത്തെ വിമർശിക്കാം പക്ഷേ എന്തു നുണ ആരെങ്കിലും പറഞ്ഞാൽ അത് അങ്ങനെതന്നെ വിളിച്ചു പറയുന്നതാണോ മാധ്യമപ്രവർത്തനം എന്നു സ്വയം വിലയിരുത്തുക. പൊതുജങ്ങൾക്കുവേണ്ടിയാണ് ഇതൊക്ക്ചെയ്യുന്നത് എന്ന കപട വാദത്തിൽനിന്നെകിലും പിന്മാറുക. കിട്ടാവുന്ന എല്ലാ വഴികളിലും ശ്രമിച്ചു കൂടുതൽ ജോലിക്കാരെ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് അവസാന പണികളും തീർന്നു താമസം തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങട്ടെ എന്നാശംസിക്കുന്നു. ഇനിയും ഇത്തരം കിളിപോയ സംരംഭങ്ങൾ ഏറ്റെടുക്കാൻ ആർജവമുള്ള സർക്കാരുകൾ മടിക്കില്ല എന്നുകരുതാം - അന്നും ഇത്തരം പ്രവർത്തികൾ മാധ്യമ രംഗത്തുനിന്നു പ്രതീക്ഷിക്കേണ്ടിവരും.

reddit.com
u/Gullible_Ad2574 — 1 month ago

ഒരു മനുഷ്യനു മാത്രമേ കമ്മ്യുണിസ്റ്റ് ആകാൻ സാധിക്കുകയുള്ളു, അതല്ലാതായാൽ അയാൾ കമ്മ്യൂണിസ്റ്റല്ല. സ്വന്തം അനുജന്റെ കൊലപാതികളെ പതിറ്റാൻഡുകൾക്കു ശേഷം നാലു വോട്ടിനുവേണ്ടി മാറ്റി പറയുന്നവൻ മനുഷ്യനല്ല - ഭുവനേശ്വരനെ 1977ലെ ആ ഡിസംബർ രാവിലെ നിഷ്ടൂരമായി മർദിച്ചു ജീവനെടുത്ത സമയത്ത് അവിടെ ഓണം വർഷ PDC സ്റ്റുഡന്റ് ആയിരുന്നതിനാൽ ഇത്രയും പറയണം എന്നു തോന്നി.

തിരഞ്ഞെടുപ്പിൽ വിജയിക്കുകയോ തോൽക്കുകയോ ആകാം, ഒരു മനുഷ്യനായിരിക്കണം തങ്ങളുടെ MLA എന്ന് എല്ലാവരും കരുതണം എന്നില്ലല്ലോ?

reddit.com
u/Gullible_Ad2574 — 1 month ago

കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന മൂന്നു മുന്നണികളുടെയും  പ്രകടന പത്രിക പുറത്തു വന്നിരിക്കയാണല്ലോ, ഇടതുപക്ഷത്തെപ്പോലെ ആരെങ്കിലും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ അധികാരത്തിൽ വന്നാൽ നടപ്പിലാക്കാനുള്ള പദ്ധതികളായി കണ്ട് അതിനു വേണ്ടത്ര പ്രാധാന്യം അത്തരത്തിൽ കൊടുക്കുന്നുണ്ടോ എന്നു സംശയിക്കാം കാരണം ഇന്നു നിലവിലുള്ള പല കാര്യങ്ങളും തങ്ങൾ വന്നാൽ നടപ്പിലാക്കും എന്നനിലയിൽ NDA യുടെയും UDF ന്റെയും പത്രികകളിൽ കാണാം. അതുകൂടാതെ ഇത്തരം പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ എന്തു തരത്തിലുള്ള സംവിധാനങ്ങളാണ് ഒരുക്കാൻ പോകുന്നത് എന്ന് എവിടെയെങ്കിലും പറഞ്ഞതായി കാണുന്നില്ല. 

കേന്ദ്രത്തിന്റെ ഇന്നത്തെ നിഷേധാത്മക നിലപാടുകൾ മാറി സംസ്ഥാങ്ങൾക്കു കൂടുതൽ വിഹിതം അനുവദിക്കുകയോ ഇന്ന് കേരളം ഉൾപ്പെടെ പുരോഗതി നേടിയ സംസ്ഥാനങ്ങൾ നേരിടുന്ന വിഭവ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന എന്തെങ്കിലും മാറ്റം പ്രതീക്ഷയ്ക്കു വകനൽകുന്നതായി നമ്മുടെ മുൻപിൽ ഇല്ല. ഇതു കൂടാതെയാണ് കേരളത്തോട് ശത്രുതാ മനോഭാവത്തോടു കൂടിയുള്ള കടുത്ത നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്, അർഹതപ്പെട്ടത്‌ നിഷേധിക്കാൻ നിയമനിർമാണം പോലും നടത്തുന്നത് നമ്മൾ കണ്ടതാണ്. കോൺഗ്രസിന്റെ കാലത്തെ ചെയ്തികൾ മൂലം കൺകറന്റു ലിസ്റ്റിൽ പെടുത്തിയ പല മേഖലകളിലും ഒരു നീതികരണവുമില്ലാതെ നമുക്കർഹതപ്പെട്ടത്‌ നമ്മളുടെ ജനതയുടെ ആത്മാഭിമാനം അടിയറവെക്കാൻ തയ്യാറാകാത്തതിനാൽ തടഞ്ഞു വെക്കുന്ന നയവും തുടരുകയാണ്, ഇത്തരം കാര്യങ്ങളിൽ കേന്ദ്രത്തോടൊത്തുള്ള നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചിരുന്നത്. ഇടതുപക്ഷത്തിന്റെ പോരാട്ടം ഇത്തരം നയങ്ങൾക്കെതിരെ തുടരുകയാണ് അതിൽ കോടതികളെ ഇടപെടുവിച്ചുകൊണ്ടുള്ള നിയമപോരാട്ടവും ഉൾപ്പെടുന്നു.  

ഇങ്ങനെയുള്ള സാമ്പത്തിക പ്രതിസന്ധിയിയും രണ്ടു വലിയ പ്രളയം, ചുഴലിക്കാറ്റ്, Covid എന്നിവയെ തരണം ചെയ്ത് നവ കേരളത്തിന്റെ സൃഷ്ടിക്കായി ബദൽ മാർഗങ്ങൾ തേടി പോവുകയും നമ്മുടേ സംവിധാനത്തിന്റെ പരിധികൾക്കുള്ളിൽനിന്നുകൊണ്ടു കേരളത്തെ തകർന്ന നിലയിൽനിന്നു കര കേറ്റാൻ കിഫ്‌ബി, മസാല ബോണ്ട് തുടങ്ങിയ മാർഗങ്ങൾ അവലംബിച്ചു മുന്നേറുന്ന കാഴ്ച്ചയാണ് ഇടതു പക്ഷ ബദലായി നമ്മൾ കണ്ടത്. ഇന്നു കേരളം അനുഭവിച്ചറിയുന്ന മാറ്റങ്ങൾ നമുക്കുണ്ടായത് പരാജയപ്പെടാൻ മനസ്സില്ല എന്നു പ്രഖ്യാപിച്ച നിച്ചയാധാർഷ്ട്യത്തോട് ജനങ്ങളെ ചേർത്തുപിടിച്ച ഒരു സർക്കാർ ഉണ്ടായതുകൊണ്ടാണ്. ഇതിനെ നിരന്തരം എതിർക്കുകയും കേന്ദ്രത്തോടൊപ്പം ചേർന്ന് ഓരോ ഘട്ടത്തിലും തുരങ്കം വെക്കാൻ ശ്രമിച്ച പ്രതിപക്ഷ മുന്നണികളല്ലായിരുന്നോ ഇവർ രണ്ടു കൂട്ടരും, അധികാരത്തിൽ എത്താൻ വേണ്ടി മത്‌സരിക്കുന്ന ഇവർ എന്തു ബദൽ നിർദ്ദേശമാണ് മുന്നോട്ടു വെയ്ക്കുന്നത്? ആർക്കെങ്കിലും അറിയാമെങ്കിൽ ഷെയർ ചെയ്യുക.

വർഷങ്ങളായി പല സർക്കാർപദ്ധതിയിലൂടെ വീടുവെക്കാനുള്ള സഹായം നൽകി വരാറുണ്ട് എന്നാൽ പര്യാപ്‌തമായ തുകയില്ലാത്തതിനാൽ കിട്ടുന്ന സഹായം താമസ യോഗ്യമായ ഒരു വീടാകാറില്ല, ആ നില മാറി കേന്ദ്ര സഹായവും സംസ്ഥാന സർക്കാർ സഹായവും തദ്ദേശ മേഖലകളിലുള്ള സഹായവും ഒന്നിച്ചു ചേർത്ത് സംസ്ഥാന വിഹിതം വർധിപ്പിച്ചു ആത്മാഭിമാനത്തോടെ താമസിക്കാൻ പാകത്തിൽ വീടു നിർമിച്ചു നൽകുന്ന ഇടതുപക്ഷ ഉൾകാഴ്ച്ചയോടുള്ള മഹത്തായ ഒരു പദ്ധതിയാണ് ലൈഫ് മിഷൻ, ഒരു ബ്രാൻഡിങ്ങുമില്ലാതെ നമ്മുടെ ചുറ്റുപാടും എല്ലാവർക്കും കാണാൻ പാകത്തിലുള്ള മാറ്റം കൊണ്ടുവന്ന പദ്ധതി. പ്രസ്താവനകളിലെ നമ്പറുകളിലല്ല ജന ഹൃദയത്തിലാണ് ഈ പദ്ധതി, ബ്രാൻഡിങ്ങിന്റെ പേരിൽ കേന്ദ്ര സഹായം മുടങ്ങിയപ്പോഴും ഗുണഭോക്താക്കളുടെ ആത്മാഭിമാനം അടിയറവുവെക്കില്ല എന്ന ദൃഡ നിശ്ചയത്തോടെ അഞ്ചു ലക്ഷം കുടുംബങ്ങളെ കൈപിടിച്ചുയർത്തിയ പദ്ധതിയ്ക്ക് ബദലായി എന്താണ് അതിനെ നിരന്തരം തുരങ്കം വെയ്ക്കാൻ ശ്രമിച്ചവർക്കു മുൻപോട്ടു വെയ്ക്കാനുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. ആരെങ്കിലും സ്‌പോൺസർഷിപ് ഏറ്റെടുത്താൽ സ്ഥലം കണ്ടെത്തുകയും കെട്ടിടത്തിന്റെ ഡിസൈനിലും നിർമാണത്തിലെ ഗുണ മേന്മ ഉറപ്പാക്കുകയും അർഹതപ്പെട്ടവരെ കണ്ടെത്തുകയും മാത്രം ലൈഫ് മിഷന്റെ ഉത്തരവാദിത്വത്തിൽ വരുകയുള്ളു എന്നറിഞ്ഞിട്ടും അത്തരം വലിയൊരു സംരംഭത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ എത്തിച്ചു അതിന്റെ സ്പോൺസർമാരെ കൊണ്ടു പാതി വഴിയിൽ ഉപേക്ഷിക്കാനും അത്തരം സംരംഭങ്ങളെ മുളയിലേ നുള്ളാനും നമ്മുടെ മുഖ്യ പ്രതിപക്ഷത്തിനു കഴിഞ്ഞു എന്നതും കേരളം ഓർക്കുന്നത് നല്ലതാണ്.

സമഗ്രവും സുസ്ഥിരവുമായ ഒരു വികസന കാഴ്ചപ്പാടുമായി, വികസനത്തിന്റെ പ്രയോജനം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്കുകൂടി ലഭ്യമാക്കണം എന്ന നിർബന്ധ ബുദ്ധി ഇടതുപക്ഷമല്ലാതെ മറ്റാരിൽനിന്നു പ്രതീക്ഷിക്കാം. UDFന്റെ ഇന്ദിരാ ഗാരന്റിയിൽ 5 കാര്യങ്ങളാണ് പറയുന്നതെങ്കിലും മൂന്നു ഗ്യാരണ്ടികൾ ഒന്നുകിൽ ഇന്നു നിലവിലുള്ളതോ ഉള്ളതിനെ വിപുലീകരിക്കുകയോ ആയതിനാൽ അതിൽ വലിയ പ്രതികരണത്തിന്റെ ആവശ്യമില്ല എന്നാൽ പുതിയ രണ്ടു വാഗ്ദ്ധാനങ്ങൾ അത്യന്തം അപകടകരമായതിനാൽ അതിനെപ്പറ്റി പറയാതിരിക്കാൻ കഴിയില്ല .

കേരളത്തെക്കുറിച്ചു വലിയ ധാരണയില്ലാത്ത മനസ്സുകളിൽ ഉറവെടുത്ത ഒരാശയമായിരിക്കും സ്ത്രീകൾക്കു KSRTC ബസ്സുകളിൽ സൗജന്യ യാത്ര എന്ന പദ്ധതി. ബസ് യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുറവു സംഭവിച്ചുണ്ടെങ്കിൽ കൂടിയും നിലവിൽ ഏതാണ്ട് 12000 ബസ്സുകളാണ് സർവീസ് നടത്തുന്നത് അതിൽ ഏഴായിരം ബസുകൾ പ്രൈവറ്റു മേഖലയിൽ നിന്നുള്ളതും അയ്യായ്യിരം ബസ്സുകൾ KSRTC സർവീസ് വിഭാഗത്തിൽപ്പെട്ടതുമാണ്. സ്വകാര്യ ബസ്സുകളിൽ ഒരു കോടിയിലധികം യാത്രകൾ നടക്കുമ്പോൾ KSRTCയിൽ അത് ഏതാണ്ട് 27 ലക്ഷം മാത്രമാണ്, ഈ വ്യത്യാസത്തിനു കാരണം KSRTC 24*7 ബേസിസിൽ ദീർഘ ദൂര യാത്രക്കാരെ ആകർഷിക്കുമ്പോൾ പ്രൈവറ്റ് ബസ്സുകൾ ഷോർട് ട്രിപ്പുകൾ രാവിലെ 7നും 11നും  ഇടയ്ക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയ്ക്കും ഉള്ള പീക് സമയങ്ങളിലാണ് അവരുടെ ഭൂരിപക്ഷ യാത്രക്കാരയും ആകർഷിക്കുന്നത്. വനിതകൾക്ക് ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു സഹായത്തിനാണ് ഈ പദ്ധതി എങ്കിൽ അത് തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്കുള്ളതായിരിക്കണം എന്നാൽ ആ രംഗം ഏതാണ്ട് പൂർണമായും പ്രൈവറ്റ് മേഖലയിൽപ്പെടുന്നതാണ്. ദീർഘ ദൂര യാത്രകൾ സജന്യമാകുന്നതോടുകൂടി ഉദ്ദേശിക്കുന്ന ഫലം ലഭിക്കാതെതന്നെ KSRTCയെ തകർച്ചയിൽ എത്തിക്കുന്ന ഒരു സംഗതി മാത്രമായി ഇതു പരിണമിക്കും അങ്ങനെ ഇന്നു നിലവിലുള്ള പൊതു യാത്രാ സംവിധാനം തകരുന്ന സ്ഥിതിയിൽ എത്താനുള്ള സാഹചര്യമായിമാറും.

കേരളത്തിലെ ഓരോ കുടുബത്തിനും 25ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് എന്ന ട്രാപ്പ് ദൂര വ്യാപക പ്രത്യാഘതങ്ങൾ ഉള്ളതും അങ്ങനെ നമ്മുടെ അഭിമാനമായ പൊതു ആരോഗ്യ സംവിധാനത്തെ മൊത്തം തകർത്തുകൊണ്ട് നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ളതും അതിലൂടെ കേരളത്തെ തങ്ങളുടെ വലിയ ഒരു മാർക്കറ്റ് ആക്കിമാറ്റി വലിയതോതിൽ പണം കൊയ്യാനുള്ള നിയോ ക്യാപിറ്റലിസത്തിന്റെ മുന്നിൽ അടിയറ വെക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടായാൽ നന്ന്. വലിയ നിക്ഷേപങ്ങളും പലരെയും കരുവാക്കി നമ്മുടെ പൊതു ആരോഗ്യമേഖലയെ തകർക്കേണ്ടുന്നത് ഇക്കൂട്ടരുടെ പദ്ധതി വിജയത്തിന് അനിവാര്യമാണ് അതിൽ നമ്മൾ തലവെച്ചു കൊടുക്കണമോ എന്നാലോചിക്കുക.ഈ വിഷയത്തിൽ പല വിദഗ്ധ അഭിപ്രായങ്ങളും വന്നിട്ടുള്ളതിനാൽ കൂടുതൽ വിശദശാംശങ്ങളിലേക്കു കടക്കുന്നില്ല.        

reddit.com
u/Gullible_Ad2574 — 2 months ago