u/Inevitable_Drink7535

ആർത്തവാവധി: പുരോഗമനപരമായ 'ഒഴിഞ്ഞുമാറൽ നയം'

ഇന്ന് നടന്ന നയപ്രഖ്യാപനത്തിൽ 'ആർത്തവാവധി'യെക്കുറിച്ച് (Menstrual leave) പരാമർശിച്ചതായി കണ്ടു. ഒറ്റനോട്ടത്തിൽ അതീവ പുരോഗമനപരം എന്ന് തോന്നിക്കുന്ന ഒരു നയമാണിത്. എങ്കിലും, ഇതിന്റെ പ്രായോഗിക വശങ്ങളെ നമ്മൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.
യഥാർത്ഥത്തിൽ, ഈ നയം ഒരു തരത്തിലുള്ള 'ഒഴിഞ്ഞുമാറൽ നയം' (Policy of Avoidance) ആണ്. പെൺകുട്ടികൾക്ക് ആർത്തവാവധി അനുവദിക്കുക വഴി നമ്മൾ അവരോട് പറഞ്ഞു വെക്കുന്നത് ഒന്നുമാത്രമാണ്—നിങ്ങളുടെ ജൈവികമായ അവസ്ഥകളെ (biology) ഉൾക്കൊള്ളാൻ കഴിയാത്തത്രയും കടുംപിടുത്തമുള്ളതും (rigid), പിന്തുണയില്ലാത്തതുമാണ് (unsupportive) നമ്മുടെ വിദ്യാലയങ്ങളും കോളേജ് സംവിധാനങ്ങളും! അവധി നൽകുന്നതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അധികൃതർ കൈ കഴുകുകയും, ആർത്തവകാലത്തെ ബുദ്ധിമുട്ടുകൾ അതത് വ്യക്തികളുടെ മാത്രം ചുമതലയായി ചുരുക്കപ്പെടുകയും ചെയ്യുന്നു.
പെൺകുട്ടികളെ പഠനപ്രക്രിയയുടെ ഭാഗമാക്കി നിർത്തിക്കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, അവരെ താല്ക്കാലികമായി അവിടെനിന്ന് മാറ്റിനിർത്താനാണ് ഈ നയം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം ആർത്തവാവധികൾ കേവലം ഒരു 'ബാഹ്യമായ അനുവർത്തനം' (Cosmetic compliance) മാത്രമാണ്. പേരിൽ മാത്രം പുരോഗമനം പുലർത്തുകയും, എന്നാൽ യാതൊരുവിധ വ്യവസ്ഥാപിത മാറ്റങ്ങളും (systemic changes) കൊണ്ടുവരാതിരിക്കുകയും ചെയ്യുന്ന ഒന്നാണിത്. പെൺകുട്ടികളുടെ ശാരീരികാവസ്ഥകളെ കൈകാര്യം ചെയ്യാൻ നമ്മുടെ പൊതുഇടങ്ങൾക്ക് സാധിക്കുന്നില്ലെന്നും, അതിനാൽ അവരെ അങ്ങോട്ട് അടുപ്പിക്കാതെ മാറ്റിനിർത്തുന്നതാണ് നല്ലതെന്നുമുള്ള ഒരു തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് ലഭിക്കുന്നത്.
എന്നാൽ, ആർത്തവവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെ നമ്മൾ ഒട്ടും വിസ്മരിച്ചുകൂടാ. അതുകൊണ്ട്, അവധി നൽകി മാറ്റിനിർത്തുന്നതിന് പകരം 'ആർത്തവസൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങളാണ്' (Menstrual-friendly infrastructure) സ്കൂൾ/കോളേജ് തലങ്ങളിൽ അടിയന്തിരമായി ഏർപ്പെടുത്തേണ്ടത്. ഇതിനായി വിദ്യാലയങ്ങളിൽ പ്രത്യേക 'മെൻസ്ട്രുവൽ റൂമുകൾ' ഒരുക്കുകയും, അവിടെ ഹോട്ട് വാട്ടർ ബാഗുകൾ മുതൽ സാനിറ്ററി നാപ്കിനുകൾ വരെയുള്ളവ ലഭ്യമാക്കുകയും വേണം. അതോടൊപ്പം തന്നെ, പെൺകുട്ടികൾക്ക് ഈ സൗകര്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാനാകുംവിധം ക്ലാസ്സ്‌റൂം ക്രമീകരണങ്ങളിൽ ഇളവുകൾ (flexibility) വരുത്തണം.
ഇത്തരമൊരു സമഗ്രമായ (inclusive) സമീപനമാണ് കൂടുതൽ ഫലപ്രദവും ലക്ഷ്യാധിഷ്ഠിതവും (outcome-oriented) എന്ന് നമ്മൾ തിരിച്ചറിയണം. ഇത് പെൺകുട്ടികളുടെ പഠനത്തെ ബാധിക്കാതെ തന്നെ ആർത്തവകാലത്തെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കും. എല്ലാവർക്കുമായി സ്ഥിരമായി 3 ദിവസത്തെ അവധി പ്രഖ്യാപിക്കുന്നതിനേക്കാൾ, 5% അറ്റൻഡൻസ് ഇളവ് (Attendance differentials) അനുവദിക്കുകയാണ് പ്രായോഗികം. ഇത് അസാധാരണമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് മാത്രമായി അവധിയെടുക്കാനും, അതേസമയം അവരുടെ മാർക്കുകളെയോ ഹാജരിനെയോ അത് ബാധിക്കാതിരിക്കാനും സഹായിക്കും.
ഇതുകൂടാതെ, നിലവിലെ രീതിയിൽ ഈ നയം നടപ്പിലാക്കുമ്പോൾ വിദ്യാലയങ്ങളിൽ പുതിയൊരു വേർതിരിവിനും വിവേചനത്തിനും അത് വഴിവെച്ചേക്കാം. കാരണം, ഓരോ പെൺകുട്ടിയിലും ആർത്തവ ലക്ഷണങ്ങളും അതിന്റെ തീവ്രതയും വ്യത്യസ്തമായിരിക്കും. എല്ലാ കുട്ടികളും ഈ അവധി ഒരേപോലെ ഉപയോഗിക്കണം എന്നില്ല. ഇത്, അവധിയെടുക്കുന്ന കുട്ടികളുടെ പഠനത്തോടുള്ള ആത്മാർത്ഥതയെയും സമർപ്പണത്തെയും അധ്യാപകർ തെറ്റായ രീതിയിൽ അളക്കാൻ (Dedication bias) കാരണമായേക്കാം.
ആർത്തവം പോലുള്ള സുപ്രധാനമായ വിഷയങ്ങളിൽ നമ്മൾ വെറും 'ബാഹ്യമായ പുരോഗമനങ്ങളിൽ' (cosmetic compliance) ഒതുങ്ങിപ്പോകുന്നത് യഥാർത്ഥ സാമൂഹിക മുന്നേറ്റത്തിനോ ലിംഗസമത്വത്തിനോ (gender equality) വഴിതുറക്കില്ല. നമുക്ക് ഇന്നാവശ്യം പ്രകടനപരതയല്ല, മറിച്ച് പ്രായോഗിക മാറ്റങ്ങൾ ഉറപ്പുവരുത്തുന്ന ലക്ഷ്യാധിഷ്ഠിത (outcome-oriented) നയങ്ങളാണ്.

reddit.com
u/Inevitable_Drink7535 — 12 days ago

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്?

രാഷ്ട്രീയ കേരളം ഇന്ന് ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി ആരാകും എന്നതാണ്. ഇത്രയും കാല താമസം എന്തിനാണ് എന്നാണ് പലരും ചോദിക്കുന്നത്. 102 seat കിട്ടിയിട്ടും ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല എന്ന പരാമർശം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇത്രയും നമ്മൾ വ്യാകുലരാകാൻ കാരണം നേതാക്കൾ തമ്മിലുള്ള വാശിയും തെരുവ് യുദ്ധവും ചാനൽ ചർച്ചകളും ആണ്.
ഇവിടെ ഒരു തീരുമാനം തിടുക്കത്തിൽ എടുക്കാൻ high command മടിക്കുന്നതിന്റെ കാരണം മനസ്സിലാകണമെങ്കിൽ CM post claim ചെയ്യുന്ന 3 പേരുടെയും Justifications എളുപ്പത്തിൽ തള്ളിക്കളയാൻ പറ്റാത്തത് കൊണ്ടാണ്.

  1. കെ.സി. വേണുഗോപാൽ - AICC General Secretary എന്ന നിലയിൽ പ്രവർത്തിക്കുകയും , കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കളുമായി വളരെ അടുത്ത ബന്ധം നിലനിർത്തുന്ന വ്യക്തി എന്ന നിലയിലും, നിയുക്ത MLA മാരുടെ ഭൂരിഭാഗം support ഉം കിട്ടിയ ആളെന്ന നിലയ്ക്ക് സ്വാഭാവിക choice ആവേണ്ടിയിരുന്ന ആളാണ് അദ്ദേഹം. എന്നാൽ ഈ ഇലക്ഷനിൽ മത്സരിക്കുന്നില്ല എന്ന പ്രതീതി സൃഷ്ടിക്കുകയും , MP ആയിട്ടുള്ള ആളുകൾ മത്സരിക്കേണ്ട എന്ന AICC നിർദ്ദേശത്തെ അനുകൂലിക്കുകയും ചെയ്ത ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ claim നെ സ്വാഭാവികമായും ആണികളിലും ജനങ്ങളിലും എതിർപ്പ് വരുന്നു. കൂടാതെ ഈ ഇലക്ഷനിൽ കോൺഗ്രസിന്റെ ഒരു Face ആയി മത്സരിച്ച ആളിൽ നിന്നും ആ seat തട്ടി എടുക്കുന്ന എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാനും അതിനെതിരെ രൂക്ഷ വിമർശനങ്ങളും പ്രകടനങ്ങളും നടക്കാൻ ഇടയാക്കി.

  2. വി.ഡി. സതീശൻ - കഴിഞ്ഞ 5 വർഷമായി പ്രതിപക്ഷത്തെ നയിക്കുകയും ആ വർഷങ്ങളിൽ നടന്നത് മുതൽ കഴിഞ്ഞ നിയമസഭ എലെക്ഷൻ വരെയും കോൺഗ്രസിനെ നയിക്കുകയും ഉജ്ജ്വല വിജയം കരസ്ഥമാക്കുന്നതിലും വലിയ പങ്ക് വഹിച്ചു . അത് മാത്രമല്ല, ആർക്കും തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന 100+ seats എന്ന നിലയിൽ UDF നെ എത്തിച്ചു. ഇലക്ഷനുകളിലെ വിജയങ്ങൾക്കപ്പുറത്തേക്ക് Team യുഡിഎഫ് എന്ന ആശയത്തിലൂടെ എല്ലാവരെയും ഒത്തു ചേർത്ത് ഇലക്ഷൻ പ്രവർത്തനങ്ങൾ ഭംഗി ആയി നടത്തി. ഈ കാരണങ്ങൾ കൊണ്ട് തന്നെ, ജനങ്ങളുടെ പിന്തുണ മികച്ച രീതിയിൽ നേടിഎടുക്കാൻ സാധിച്ചു. UDF ലെ ഘടകകക്ഷികളെ കൂടെ നിർത്താനും അവരുടെ വിശ്വാസം നേടി എടുക്കാനും സാധിച്ചു . ഈ കാരണങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ claim ഉം highly justified ആണ്. എന്നാൽ pressure tactics ഉപയോഗിച്ച് high command നെ കൊണ്ട് തന്നെ first choice ആയി കരുതാൻ നീകം നടത്തുകയും , മറ്റു നേതാകൾക്ക് എതിരെ ഉയർന്ന വന്ന പ്രതിഷേധങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു. ജനവികാരം ഒരു പരിധി വരെ ആത്മാർത്ഥം ആണെങ്കിലും , അതിനെ കൂടുതലായി കാണിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട് എന്നതിൽ വാസ്തവമില്ലാതെയും ഇല്ല.

  3. രമേശ് ചെന്നിത്തല - തലയെടുപ്പുള്ള നേതാവാണെങ്കിലും , ഇവർ രണ്ട് പേരുടെയും മത്സരത്തിന്റെ ഇടയിൽ ദുർബലപ്പെട്ടു. എന്നാൽ senior നേതാവ് എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തിപരിചയവും മുന്നോട്ട് വെച്ച് ഈ മത്സരത്തിൽ ഒരു സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

ഇവിടെ യഥാർത്ഥത്തിൽ high command പെട്ടിരിക്കുകയാണ്. എല്ലാ കാലവും സ്വീകരിച്ച് വരുന്ന MLA മാരുടെ ഭൂരിപക്ഷം മാത്രം നോക്കി കെ.സി. വേണുഗോപാൽ നെ തിരഞ്ഞെടുത്താൽ അത് favouritism ആയി പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കാട്ടും. അത് മാത്രമല്ല അണികളുടെ ഇടയിലും, ജനങ്ങളിലും ഘടകകക്ഷികളിലും എതിർപ്പുണ്ടാക്കാനും സാധ്യത ഉണ്ട്.
ജനവികാരം കണക്കിലെടുത്ത് വി.ഡി. സതീശനെ തിരഞ്ഞെടുത്താൽ അത് ഒരു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുകയും അത് വഴി മറ്റു സംസ്ഥാനങ്ങളിൽ pressure tactics ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. അത് മാത്രമല്ല, വർഗ്ഗീയ പാർട്ടികൾ ഇത് ഒരു ന്യൂനപക്ഷ പ്രീണനമായോ ന്യൂനപക്ഷ തീവ്ര സംഘടങ്ങളുടെ കൈ കടത്തലുകളുമായോ ഒക്കെ ഉള്ള തെറ്റായ വ്യാഖാനം സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള സാധ്യതകൾ കൂടെ കണക്കാക്കേണ്ടതുണ്ട്.

കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിന് ആയുധമാക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടു വേണം ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതും. ഇതു വസ്തുതാപരമല്ലെങ്കിലും , ഇങ്ങനെ ഉള്ള ചാപ്പ കുത്തലുകളെ കരുതിയിരിക്കണം.

പ്രത്യക്ഷത്തിൽ മതേതരത്വ നിലപാടുകളെടുത്ത ഒരു നേതാവിനെ ഈ കാരണത്താൽ മാത്രം ഒഴുവക്കേണ്ടതില്ലെങ്കിലും, ഈ കാര്യങ്ങളെ നേരിടാൻ സംഘടന പരമായി കോൺഗ്രസിനു സാധിക്കണം. സർക്കാരിന്റെ പല നയങ്ങളെ പോലും ഈ കണ്ണുകളോടെ വിമർശനത്തിനു വിധേയമാക്കുന്ന സാഹചര്യത്തിൽ ചേരി പോരും അനൈക്യവും രാഷ്ട്രീയപരമായി വർഗ്ഗീയ ശക്തികളുടെ വളർച്ചയ്ക്ക് കാരണമാകും.

അത് കൊണ്ട് തന്നെ എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളുന്നത് തന്നെയാണ് നല്ലത്. ദീർഘവീക്ഷണത്തോടെ ഒരു തീരുമാനം എടുത്താൽ അതിന്റെ ഗുണഭോക്താക്കൾ ആവുന്നത് നമ്മൾ തന്നെ ആയിരിക്കും.

reddit.com
u/Inevitable_Drink7535 — 29 days ago