AI slop കണ്ട് മടുത്തു
എന്ത് എടുത്താലും കൊറേ AI generated writing ആണ് ഇപ്പൊ വരണേ. Why are people so scared to make little mistakes when they write?
English native language അല്ലാത്തത് കൊണ്ട് നല്ലപോലെ വഴങ്ങാത്ത ഒരുപാട് ആളുകള്‍ ഉണ്ട്. എനിക്കും ഒരു പരിധിക്ക് അപ്പുറം നന്നായി english എഴുതാന്‍ അറിയാം എന്ന് വിശ്വസിക്കുന്നില്ല. AI ഉപയോഗിച്ച് grammar check ചെയ്ത് എന്തൊക്കെയാണ് തെറ്റ് എന്ന് കണ്ടുപിടിച്ച് അത് സ്വന്തം writingil തിരുത്താം. ഇതിപ്പോ AI പറയണ slop കൊണ്ട് എന്തിനാ copy paste ചെയ്യണേ? ചെലപ്പോ ഞാൻ ആലോചിക്കാറുണ്ട് ഇതൊക്കെ എന്ത് പ്രോംപ്റ്റ് കൊടുത്താ ഉണ്ടാക്കുന്നത് എന്ന്.
എന്ത് വായിച്ചാലും അത് എല്ലാം ഒരേപോലെ. ആവർത്തനം കാരണം ഇപ്പൊ AI writing കണ്ടാൽ തന്നെ മൂഡ് പോവും എന്നുള്ളത് കൊണ്ട് മിക്കവാറും സ്ക്രോൾ ചെയ്ത് വിടും.
AI കൊണ്ട് learning easy ആവുന്നുന്നത് പോലെ ഒരുപാട് ഉപയോഗം ഉണ്ടെന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ ഒരു മയത്തിനൊക്കെ ഇത് use ചെയ്തുടെ? Linkedin ഒന്നും എടുക്കാൻ പറ്റാതെ അവസ്ഥ ആയി. വെറുതെ relevent ആവാൻ വേണ്ടി AI slop കോപ്പി paste ആണ് അവിടത്തെ comments മുഴുവൻ. Election result വന്ന ദിവസം news ചാനൽ ഒക്കെ എന്തൊക്കെയാ ഐ ഉപയോഗിച്ച് കാണിച്ചേ.
സ്വന്തം ഫോട്ടോ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന AI ഫോട്ടോ generation trends ഉപയോഗിച്ച് manipulate ചെയ്ത് കാണുന്ന ആ സുഖം എന്താണെന്നും ഇതുവരെ മനസ്സിലായിട്ടില്ല.