[Help Needed] BSNL Landline Bill Issue
എൻ്റെയൊരു പരിചയക്കാരൻ BSNL ഓഫീസിൽ പോയപ്പോ ഞങ്ങളുടെ പേരിൽ മൂവായിരത്തോളം രൂപ കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞത്രെ! കാര്യമെന്താണെന്ന് വച്ചാൽ ഞങ്ങളുടെ landline പ്രവർത്തനരഹിതമായിട്ട് പത്ത് പതിനഞ്ച് വർഷമായി! ആ സമയത്ത് പരാതി കൊടുത്തിരുന്നേലും അത് പരിഹരിച്ചു തന്നിരുന്നില്ല.. എന്തായാലും BSNL Selfcare ൽ കയറി complaint register ചെയ്യാൻ നോക്കുമ്പോ ഈ നമ്പർ നിലവിലില്ല എന്നാണ് കാണിക്കുന്നത്! Bill select ചെയ്ത് pay ചെയ്യാൻ നോക്കുമ്പോൾ the amount already paid എന്നാണ് കാണിക്കുന്നത് (തത്കാലം ഈ തുക അടക്കാൻ ഉദ്ധേശിക്കുന്നില്ല എന്നത് വേറെ കാര്യം)..
ഭാവിയിൽ ഇതൊരു പ്രശ്‌നമായി മാറാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് (online ആയി)?