Who is the best performer in this ministry?

Who is the best performer in this ministry?

ആകെ കൺഫ്യൂഷനായി, ആരെ എടുത്തു നോക്കിയാലും അവരെല്ലാം അടിപൊളിയാണ്.

u/stargazinglobster — 12 days ago
▲ 269 r/MalayalamMovies+1 crossposts

Oh this synopsis - Next Level 🤣

Okay, saw this in today’s Indian Express Kochi edition. What is this? It is not just a he and she mix-up. The core of the story itself looks wrong.

u/stargazinglobster — 12 days ago
▲ 11 r/MaPra

കോളേജ് ഹോസ്റ്റൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള മനോരമ മാപ്രയുടെ ചോദ്യം

...

u/stargazinglobster — 13 days ago
▲ 33 r/MaPra

പ്രശസ്ത മാധ്യമ പ്രവർത്തകൻ സാജൻ കറിയ രണ്ടാം പ്രതി

സനൽകുമാർ ശശിധരന് എതിരെ മഞ്ജു വാര്യർ ഫയൽ ചെയ്ത ഹർജിയിൽ കേരളത്തിലെ ഏറ്റവും തലമൂത്ത മാധ്യമ പ്രവർത്തകനായ സാജൻ കറിയ രണ്ടാം പ്രതിയാണെന്ന് എല്ലാ മെയിൻ സ്ട്രീം മാധ്യമങ്ങളും മറച്ചു വച്ചിട്ടുണ്ട്

And applause to Big TV for including the pictures of only the accused in the news card

https://facebook.com/story.php?story_fbid=1601246418123860&id=100047155509641

u/stargazinglobster — 26 days ago
▲ 1 r/MaPra

അപ്പൊ വ്യാജ ആരോപണം എന്നൊക്കെ പറയാൻ മാതൃഭൂമിക്ക് അറിയാം

എട്ട് കൊല്ലമായിട്ടും ഓമനക്കുട്ടന് എതിരെ വ്യാജ ആരോപണം ഉന്നയിച്ച് രണ്ടുദിവസം കത്തിയതിന് മാതൃഭൂമി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല

u/stargazinglobster — 29 days ago
▲ 3 r/MaPra

ഭരണഘടനയും നീതിന്യായ സ്ഥാപനങ്ങളും അനുശാസിക്കുന്ന രീതിയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് മനോരമ

🫠

u/stargazinglobster — 30 days ago
▲ 12 r/MaPra

സുകുമാര കുറുപ്പിനെ പിടിച്ചോ ആവോ!

മാപ്രകൾക്ക് എന്ത് നാണക്കേട്

u/stargazinglobster — 1 month ago
▲ 18 r/MaPra

ശിവശങ്കറിന്റെ കാറ്റാടിപ്പാടം ഫെയിം ജിജോ ജോൺ പുത്തേഴുത്തിന്റെ പ്രസിദ്ധ സൃഷ്ടികൾ

മൂപ്പര് ഇന്ന് രാവിലെ മരിച്ചു എന്ന് മാപ്രകള് പറയുന്നുണ്ട്. Yet to see confirmation from non-MaPras.

u/stargazinglobster — 1 month ago
▲ 11 r/MaPra

എത്തിക്സ് ആയിരുന്നു മെയിൻ, മരിച്ചു എന്ന് പറയുന്നു

Yet to be confirmed though

u/stargazinglobster — 1 month ago

ഹെലികോപ്റ്റർ ഇറക്കാൻ കോളേജിന് അവധി - ബിസ്മയങ്ങൾ തുടരുന്നു

https://www.deshabhimani.com/News/kerala/college-holiday-declared-for-chief-ministers-helicopter-landing-programs-restricted-09711

www.deshabhimani.com മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കാൻ ഗവ. കോളേജിന് അവധി; പരിപാടികൾക്കും വിലക്ക് 2 minutes

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങാൻ വിദ്യാർഥികളുടെ പഠിപ്പ് മുടക്കി. പാലക്കാട് ചിറ്റൂർ ഗവ. കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനായി കോളേജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ പങ്കെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടയുകയും ചെയ്തു.

'ഗവ. കോളേജിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം നിഷേധിക്കുക. എസ്എഫ്ഐയുടെ പരിപാടിയെ പേടിച്ച്, റദ്ദ് ചെയ്യുക. ഇതാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി'- എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കുറയ്ക്കും, അനാവശ്യ സുരക്ഷ ക്രമീകരണങ്ങൾ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീർവാണം മാത്രം പറഞ്ഞാൽ പോരാ. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും. അക്ഷരാർത്ഥത്തിൽ ഒരു നുണേശൻ എന്നും സഞ്ജീവ് കുറിച്ചു.

ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ പറന്ന് തുടങ്ങിയ മുഖ്യമന്ത്രി, ഈ യാത്ര സ്ഥിരമാക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ നിന്നും പറന്നെത്തിയ മുഖ്യമന്ത്രി, ചൊവ്വാഴ്ചത്തെ എല്ലാം പരിപാടിയും പ്ലാൻ ചെയ്തത് ഹെലികോപ്റ്ററിലാണ്. രാവിലെ തിരുവനന്തപുരത്ത് നിന്നും പാലക്കാട്ടേക്കാണ് മുഖ്യമന്ത്രി പറന്നത്. ചിറ്റൂരിലെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതന് ആദരാഞ്ജലി അർപ്പിക്കാനാണ് പാലക്കാട് എത്തുന്നത്. പിന്നീട് ചിറ്റൂരിൽ നിന്നും തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് പോകും. ഇടുക്കി മുൻ എംഎൽഎയും ഇടുക്കി പ്രഥമ ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റ്യാനിയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും

u/stargazinglobster — 1 month ago
▲ 12 r/MaPra

ഊരാളുങ്കലിന് എതിരെ മനോരമയുടെ കള്ളവാർത്ത

https://www.facebook.com/story.php?story_fbid=1387353380210064&id=100068062459463

മലയാള മനോരമ ഇന്നു പ്രസിദ്ധീകരിച്ച 'ഇനിയുമെത്ര ജീവൻ' എന്ന വാർത്തയിലെ ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരായുള്ള ആരോപണം ശരിയല്ല. അപകടമുണ്ടായ ഭാഗത്തെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയല്ല നടത്തുന്നത്. സർക്കാർ കരാർ നല്കിയ മറ്റേതോ കമ്പനിയാണ്. സൊസൈറ്റിയുടെ ഏതെങ്കിലും പ്രൊജക്ടിൻ്റെ പ്രദേശത്തല്ല വാർത്തയിൽ പറയുന്ന അപകടം. സൊസൈറ്റിയുടെ എല്ലാ പ്രൊജക്ട് പ്രദേശങ്ങളിലും ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചാണു പ്രവൃത്തികൾ ചെയ്യാറ്. ഇത്തരം ആരോപണങ്ങൾ വാർത്തയായി നല്കുന്നതിനു മുമ്പ് സൊസൈറ്റിയോട് വസ്തുത ആരായാൻ തയ്യാറാകണമെന്നാണ് മാദ്ധ്യമങ്ങളോടുള്ള വിനീതാഭ്യർത്ഥന. -- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി.

u/stargazinglobster — 2 months ago
▲ 35 r/MaPra+1 crossposts

Have you ever seen such whitewashing of incidents by media during previous govt tenure?

u/Distinct-Drama7372 — 2 months ago

എംവിഡി പീഡനം: മലപ്പുറത്ത് ഒട്ടോ ഡ്രൈവർ ജീവനൊടുക്കി

His suicide note : https://www.facebook.com/story.php?story_fbid=27245234345149572&id=100002691230788

വാർത്ത: https://www.deshabhimani.com/News/kerala/mvd-harassment-auto-driver-suicide-in-malappuram-53605

www.deshabhimani.com എംവിഡി പീഡനം: മലപ്പുറത്ത് ഒട്ടോ ഡ്രൈവർ ജീവനൊടുക്കി 4 minutes

മലപ്പുറം: മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് ജീനൊടുക്കിയത്. ആത്മഹത്യാകുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചാണ് മരണം.

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷൗക്കത്ത് ഉന്നയിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഓട്ടോയുടെ ഫിറ്റ്നസിനായി ഏജന്റ്‌ വഴിയല്ലാതെ നേരിട്ട് എംവിഡിയെ ബന്ധപ്പെട്ടപ്പോൾ നിരന്തരം ഫിറ്റ്നസ് നിഷേധിച്ചെന്നുമാണ് മരണകുറിപ്പ്.

ഷൗക്കത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, എംവിഡി ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ emi മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു.

അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ, ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി. ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും ,ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.

എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ mvd ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി unfit ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടഫൈ ചെയ്തതും പ്രസ്തുത mvd തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും mvd ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു.

ഏജന്റ് സംവിധാനമാണ് mvd അഴിമതിയുടെ പ്രധാന കാരണം . ഇത് അവസാനിച്ചാൽ 80% അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ias എഴുതിയ 'സിസ്റ്റം ഔട്ട് കംപ്ലീറ്റ് ' ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം.

അഴിമതി തുലയട്ടെ..

Democracy is not merely a form of government. It is primarily a mode of associated living, of conjoint communicated experience. – Dr BR Ambedkar

ജയ് ഭീം..

u/stargazinglobster — 2 months ago